/kalakaumudi/media/media_files/2025/07/06/kaduva-2025-07-06-12-31-19.png)
കാളിക്കാവ് : മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജിക്കടുവ വനപാലകര്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി.സുല്‍ത്താന എസ്റ്റേറ്റില്‍ 3 ആഴ്ച മുന്‍പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.അതിഥിത്തൊഴിലാളികളാണ് കടുവയെ കണ്ടത്.കൂട്ടില്‍ അക്രമം നടത്തിയതിനാല്‍ കടുവയുടെ മുഖത്ത് മുറിവുണ്ട്. ഏകദേശം 10 വയസ്സുള്ള പെണ്‍കടുവയാണ് കൂട്ടിലായത്.
മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയെ കടുവ കൊന്നത്.ചോക്കാട് കല്ലാമൂല സ്വദേശി കളപ്പറമ്പില്‍ അബ്ദുല്‍ ഗഫൂര്‍ (41) ആണു മരിച്ചത്.റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനിടെയാണു ഗഫൂറിനെ കടുവ ആക്രമിച്ചത്.ഗഫൂറിനെ വലിച്ചിഴച്ചുകൊണ്ടുപോയി പാറക്കെട്ടിലെത്തിക്കുകയായിരുന്നു.രക്തക്കറകളും പാടുകളും പിന്തുടര്‍ന്നുപോയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.