വീണ്ടും കടുവയെ കണ്ടതായി സംശയം; തിരച്ചില്‍ ഊര്‍ജ്ജിതം

വനത്തില്‍ തുറന്നു വിടില്ല പകരം മൃഗശാലയിലേക്കോ സംരക്ഷണകേന്ദ്രത്തിലേക്കോ കൊണ്ടുപോകും. കടുവയെ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്യുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി

author-image
Prana
New Update
tiger

വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്തിലുള്ള പ്രതിഷേധം അവസാനിപ്പിച്ചു. നാട്ടുകാര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. കടുവയെ പിടികൂടിയാല്‍ വനത്തില്‍ തുറന്നു വിടില്ല പകരം മൃഗശാലയിലേക്കോ സംരക്ഷണകേന്ദ്രത്തിലേക്കോ കൊണ്ടുപോകും. കടുവയെ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്യുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. സിസിഎഫ് കെഎസ് ദീപ, എഡിഎം ദേവകി കെ, ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ എന്നിവര്‍ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കടുവയെ വെടിവെച്ച് കൊല്ലണം, എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ സുരക്ഷാ ഉറപ്പാക്കണം, പ്രിയദര്‍ശിനി തൊഴിലാളികള്‍ക്ക് കൂലിയോടുള്ള അവധി നല്‍കണം, പഞ്ചാരക്കൊല്ലിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കടുവയെ പിടികൂടുന്നതു വരെ സ്‌കൂളിലേക്ക് പോകാന്‍ സര്‍ക്കാര്‍ വാഹനം സജ്ജമാക്കണം, രാധയുടെ മക്കളില്‍ ഒരാള്‍ക്ക് സ്ഥിര ജോലി നല്‍കണം, നഷ്ടപരിഹാര തുക ബാക്കി ഉടനടി നല്‍കണം, അയല്‍ ജില്ലകളിലെ ആര്‍ആര്‍ടി എത്തിക്കണം എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഇവയെല്ലാം അധികൃതര്‍ അംഗീകരിച്ചു. ഇതിനിടയില്‍ പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പഞ്ചാരക്കൊല്ലി സ്വദേശി നൗഫലിന്റെ വീടിനടുത്താണ് കടുവയെ കണ്ടത്. വനം വകുപ്പ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Tiger