പ്രതീകാത്മക ചിത്രം
വയനാട്: ലക്കിടിയിലെ ഫ്‌ളാറ്റില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. അടിവാരം പുതുപ്പാടി സ്വദേശി സജി ജോര്‍ജ്(58) ആണ് മരിച്ചത്. ബുധനാഴ്ചയാണ് ഫ്‌ളാറ്റിലെ മുറിയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.