കാണാതായ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍

ഇയാളെ കാണാതായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പോലീസില്‍ പരാതി നല്‍കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് വീട്ടില്‍നിന്ന് കുറച്ചു ദൂരം മാറിയുള്ള കുളത്തില്‍ മരിച്ച നിലയില്‍ പ്രദേശവാസികള്‍ കണ്ടത്.

author-image
Vishnupriya
New Update
death

മണ്ണാര്‍ക്കാട് : യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെങ്കര മണലടി പൂക്കോടന്‍ ലിയാക്കത്തലി (38) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മുതല്‍ ഇയാളെ കാണാതായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ഇയാളെ കാണാതായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പോലീസില്‍ പരാതി നല്‍കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് വീട്ടില്‍നിന്ന് കുറച്ചു ദൂരം മാറിയുള്ള കുളത്തില്‍ മരിച്ച നിലയില്‍ പ്രദേശവാസികള്‍ കണ്ടത്. മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. 

mannarkkad death