/kalakaumudi/media/media_files/2024/12/14/jwhLtwqYYqQyDHzASttD.jpg)
കൊച്ചി: മംഗള വനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കേന്ദ്രസമുദ്രമത്സ്യഗവേഷണസ്ഥാപനത്തിന്റെഗെയ്റ്റിലെ കമ്പി ശരീരത്തില്‍ തുളഞ്ഞു കയറിയ നിലയിലാണ് മധ്യവസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നഗ്‌നമാണ്. പൊലീസ് സ്ഥലത്തെത്തി.
പത്തടിയോളം ഉയരമുള്ള ഗെയ്റ്റിനു മുകളില്‍ കമ്പി തുളഞ്ഞു കയറി തൂങ്ങിയ നിലയിലാണ് മൃതദേഹം കിടക്കുന്നത്. നഗരത്തിൽഅലഞ്ഞുതിരിഞ്ഞുനടക്കുന്നതമിഴ്നാട്സ്വദേശിയാണെന്നാണ്പ്രാഥമികനിഗമനം. ഹൈക്കോടതിയുടെപിൻവശത്തായുള്ളമംഗളവനത്തിന്റെഭാഗത്ത്ആളുകളുണ്ടെങ്കിലുംരാത്രിയായാൽഇവിടെഗേറ്റ്അടയ്ക്കുംഅതിനാൽസന്ദർശകർക്ക്പ്രവേശനമില്ല.
സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.ശരീരത്തിൽമറ്റുമുറിവുകളില്ല.ഇയാൾധരിച്ചിരുന്നപാന്റ്സമീപത്തുനിന്ന്കണ്ടെത്തിയിട്ടുണ്ട്.ഗെയ്റ്റ് കയറി കടക്കാനുള്ള ശ്രമത്തില്‍ സംഭവിച്ചതാണോ മറ്റു ദുരൂഹതകളുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നു. അര്‍ധ രാത്രിയിലാണ് സംഭവം നടന്നത് എന്നാണ് വിവരം.ഫോറൻസിക്സംഘംഉൾപ്പെടെസ്ഥലത്തെത്തിപരിശോധനനടത്തി.