പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയില്‍

എല്ലാ ആഴ്ചയിലും തുറക്കുന്ന ഭണ്ഡാരമായതിനാല്‍ കാര്യമായ തുക നഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ പ്രദേശത്ത് മോഷണം തുടര്‍ച്ചയായതോടെ  കമ്മിറ്റി ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

author-image
Sruthi
New Update
arrest

MAN HELD FOR THEFT

Listen to this article
0.75x 1x 1.5x
00:00 / 00:00

വടക്കഞ്ചേരിയില്‍ പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. തൃശൂര്‍ ഒല്ലൂര്‍ പെരുവന്‍കുളങ്ങര ഐനിക്കല്‍ വീട്ടില്‍ നവീനാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്.

വടക്കഞ്ചേരി മുഹയദ്ദീന്‍ ഹനഫി പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്നാണ് പ്രതി മോഷണം നടത്തിയത്. പ്രദേശത്തെ സിസിടിവിയില്‍ മോഷണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്.

എല്ലാ ആഴ്ചയിലും തുറക്കുന്ന ഭണ്ഡാരമായതിനാല്‍ കാര്യമായ തുക നഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ പ്രദേശത്ത് മോഷണം തുടര്‍ച്ചയായതോടെ  കമ്മിറ്റി ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍, പുതുക്കാട്, കൊടകര, മണ്ണുത്തി സ്റ്റേഷനുകളിലായി പത്തോളം മോഷണ കേസുകളില്‍ പ്രതിയാണ് നവീന്‍ എന്ന് പൊലീസ് അറിയിച്ചു. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും

Theft