കേരള ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടയാള്‍ക്ക് തടവ്

എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ്‌കുമാറിനാണ് ഹൈക്കോടതി ശിക്ഷി വിധിച്ചത്.

author-image
Sneha SB
New Update
KERALA HIGH COURT

 

എറണാകുളം : സാമൂഹിക മാധ്യമങ്ങളില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ പോസ്റ്റിട്ടയാള്‍ക്ക് മൂന്ന് ദിവസം തടവ് ശിക്ഷ. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ്‌കുമാറിനാണ് ഹൈക്കോടതി ശിക്ഷി വിധിച്ചത്. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും ദേവസ്വം ബെഞ്ചിനുനെതിരെയാണ് ഫേസ്ബുകില്‍ സുരേഷ്‌കുമാര്‍ പോസ്റ്റുകള്‍ പങ്കുവച്ചത്. ജസ്റ്റിസുമാരായ രാജ വിജയരാഘവനും ജോബിന്‍ സെബാസ്റ്റ്യനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ക്രിമിനല്‍ കോടതിയലക്ഷ്യ കേസില്‍ പ്രതിയെ ശിക്ഷിച്ചത്.

kerala High Court