പത്തനംതിട്ട: മല്ലപ്പള്ളിയില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പുലിയിടശേരില്‍ രഘുനാഥന്‍ (62), ഭാര്യ സുധ (55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുധ കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ വീട്ടിന്റെ മുറ്റത്ത് കിടക്കുകയായിരുന്നു. രഘുനാഥനെ വീടിനു സമീപത്തെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
കുടുംബവഴക്കാണ് സംഭവത്തിന് കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം