മദ്യപിക്കുന്നതിനിടെ വാക്കേറ്റം; തൃക്കാക്കരയില്‍ യുവാവിനെ കുത്തിക്കൊന്നു; അയല്‍വാസി അറസ്റ്റില്‍

സംഭവത്തില്‍ അയല്‍വാസി പ്രതി മാമ്പള്ളിപ്പറമ്പ് കിഴുപ്പിള്ളി വീട്ടില്‍ ജസ്റ്റിന്‍ ജോയ് (31)യെ തൃക്കാക്കര പോലീസ് അറസ്റ്റ്  ചെയ്തു

author-image
Rajesh T L
New Update
murder

മരിച്ച മനുവും പ്രതി ജോയിയും

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃക്കാക്കര: മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി. തൃക്കാക്കര മാമ്പളളിപ്പറമ്പ് സ്വദേശി തുണ്ടിപ്പറമ്പില്‍ വീട്ടില്‍ മനു ജോയ് ആണ് (35) കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസി പ്രതി മാമ്പള്ളിപ്പറമ്പ് കിഴുപ്പിള്ളി വീട്ടില്‍ ജസ്റ്റിന്‍ ജോയ് (31)യെ തൃക്കാക്കര പോലീസ് അറസ്റ്റ്  ചെയ്തു.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. മൂന്ന് സുഹൃത്തുക്കളുമായി, കൊല്ലപ്പെട്ട മനു വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ അയല്‍വാസിയായ പ്രതി വരുകയും അസഭ്യം പറയുകയുമായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കൈയാങ്കളി റോഡിലേക്കും നീണ്ടു.

ഇതിനിടെ വീട്ടിലെത്തിയ പ്രതി കറിക്കത്തിയുമായി എത്തി മനുവിനെ കുത്തുകയായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ മനുവിനെ സുഹൃത്തുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച മനു ജോയ് പാചക തൊഴിലാളിയാണ്. പിതാവ് പരേതനായ ജോയ്, മാതാവ് സോണി, സഹോദരി സിനി.

 

 

police kochi death Crime murder Murder Case