ആലപ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

പള്ളിച്ചന്തയില്‍ വെച്ചാണ് രാജേഷ് അമ്പിളിയെ കുത്തിയത്. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കള്‍: രാജലക്ഷ്മി, രാഹുല്‍.

author-image
Web Desk
New Update
raj

Man stabs wife to death

Listen to this article
0.75x1x1.5x
00:00/ 00:00

ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. തിരുനല്ലൂര്‍ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. വൈകിട്ട് 6.30 ഓടെയാണ് സംഭവം. സ്‌കൂട്ടറില്‍ വരുമ്പോഴാണ് ഭര്‍ത്താവ് രാജേഷ് ആക്രമിച്ചത്. കുത്തിയ ശേഷം ഇയാള്‍ രക്ഷപെട്ടു. കുത്തേറ്റ അമ്പിളിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി മുങ്ങിയ രാജേഷിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.പള്ളിച്ചന്തയില്‍ വെച്ചാണ് രാജേഷ് അമ്പിളിയെ കുത്തിയത്. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു.ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കള്‍: രാജലക്ഷ്മി, രാഹുല്‍.

death