പട്ടാമ്പിയിൽ യുവതിയെ കുത്തിവീഴ്ത്തി  കത്തിച്ച  ശേഷം യുവാവ് ജീവനൊടുക്കി

പ്രണയപ്പകയെ തുടർന്നാണ് സന്തോഷ് പ്രവിയയെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം .

author-image
Rajesh T L
New Update
praviya

പ്രവിയ

Listen to this article
0.75x1x1.5x
00:00/ 00:00

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കി. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കൻഘത്ത് പറമ്പിൽ കെ.പി. പ്രവിയയെ കുത്തി കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുമുണ്ട തീരദേശ റോഡിലാണ് കത്തിക്കരിഞ്ഞ നിലയിൽ ഇന്നു രാവിലെ പ്രവിയയുടെ മൃതദേഹം കണ്ടെത്തിയിരുന്നു .

ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പറയുന്നത്. പ്രവിയയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു കൊലപാതകം. പ്രണയപ്പകയെ തുടർന്നാണ് സന്തോഷ് പ്രവിയയെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം . ആത്മഹത്യക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും  മരിച്ചു.

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് മരിച്ച പ്രവിയ. ജോലിക്കായി വരുന്ന സമയത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹത്തിനു സമീപത്തുനിന്ന് കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Attack pattambi