പത്തനംതിട്ട: പത്തനംതിട്ട കോട്ടമലയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രെമിച്ച യുവാവ് പോലീസിൽ കീഴടങ്ങി.തിരുവനന്തപുരം ചാക്ക സ്വദേശി വിപിലാണ് ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഭാര്യയെ ആക്രമിച്ച ശേഷം വിപിൽ കുട്ടികളുമായി കടന്നു കളഞ്ഞത്
കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ അശ്വതി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പത്തനംതിട്ട കോട്ടമലയിലെ വാടക വീട്ടിൽ വച്ചാണ് വിപിൽ അശ്വതിയെ ആക്രമിക്കുന്നത്. തുടർന്ന് മക്കളുമായി കടന്നുകളഞ്ഞ വിപിൽ പോലീസിൽ കീഴടങ്ങുകയായിരുന്നു.