കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ അകപ്പെട്ടു; രക്ഷപ്പെടുത്തി നാട്ടുകാർ

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കുരുത്തിച്ചാലിൽ സുഹൃത്തിനൊപ്പമെത്തിയ രോഹൻ കുളിക്കുന്നതിനിടെ അപകടത്തിൽപ്പടുകയായിരുന്നു.

author-image
Vishnupriya
Updated On
New Update
drawned

പ്രതീകാത്മക ചിത്രം

പാലക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴയുടെ ഉത്ഭവസ്ഥാനമായ പാത്രക്കടവ് കുരുത്തിച്ചാലിൽ യുവാവ് കയത്തിൽ അകപ്പെട്ടു. മലപ്പുറം വളാഞ്ചേരി തോട്ടത്തിൽ വീട്ടിൽ രോഹൻ (22) ആണ് അപകടത്തിൽപ്പെട്ടത്. യുവാവിനെ രക്ഷപ്പെടുത്തി വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കുരുത്തിച്ചാലിൽ സുഹൃത്തിനൊപ്പമെത്തിയ രോഹൻ കുളിക്കുന്നതിനിടെ അപകടത്തിൽപ്പടുകയായിരുന്നു. കൂട്ടുകാരൻ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ രക്ഷിച്ചത്.

palakkadu kuruthichal