ഭാര്യയെയും ഭാര്യാമാതാവിനെയും ചുറ്റിക കൊണ്ട്  ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭാര്യാമാതാവിന്റെ സഹോദരന്റെ ഭാര്യ ബിജിയെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു

author-image
Rajesh T L
Updated On
New Update
murder attempt

തോട്ടത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ജിനു

Listen to this article
0.75x1x1.5x
00:00/ 00:00

പുൽപള്ളി: ഭാര്യയെയും ഭാര്യാമാതാവിനെയും ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്. കുപ്പാടി സ്വദേശി ജിനുവാണ് ഭാര്യ അശ്വതിയെയും ഭാര്യാമാതാവ് സുമതിയെയും ചുറ്റിക ഉപയോഗിച്ച് ആക്രമിച്ചത്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമതിയുടെ സഹോദരന്റെ ഭാര്യ ബിജിയെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. രാവിലെ ആറുമണിയോടയാണ് സംഭവം. 

പിന്നീടുള്ള തിരച്ചിലിൽ ജിനുവിനെ സമീപത്തെ തോട്ടത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിനു വിഷം കഴിചിരുന്നതായി പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Murder Attempt Case puthuppalli