തിരുവനന്തപുരം: ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒരാളെ കാണാനില്ല. മാലിന്യ കുമ്പാരത്തിൽ കുടുങ്ങിയതായി സംശയം. ഫയർ ഫോയ്സ് തിരച്ചിൽ തുടരുന്നു. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. വൃത്തി ആക്കാൻ ഇറങ്ങിയത് മൂന്ന് പേരാണ്. ഇവരിൽ ഒരാളെയാണ് കാണാതായത്. നഗരസഭയിലെ താല്കാലിക ജീവനക്കാരനാണ് ജോയി.
എന്നാൽ, തൊഴിലാളിയെ കാണാതായിട്ട് ഒരു മണിക്കൂർ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരേയും തൊഴിലാളിയെ കണ്ടെത്താനായില്ല. സ്കൂബ ഡൈവിംഗിൽ പരിശീലനം ലഭിച്ച ഫയർഫോഴ്സ് അംഗങ്ങൾ ഉൾപ്പെടെയാണ് തിരച്ചിൽ നടത്തുന്നത്. ഇവർ 200 മീറ്ററോളം അകത്തുപോയിട്ടും യാതൊരു പുരോഗതിയും ഉണ്ടായില്ല.
മാലിന്യം നീക്കിയ ശേഷം മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുകയാണ്. ട്രാക്കിനടിയിലെ മാൻഹോളിലും പരിശോധന നടത്താനാണ് ഫയർഫോഴ്സ് സംഘത്തിന്റെ ശ്രമം. മാലിന്യക്കൂമ്പാരം രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതായാണ് ഫയർഫോഴ്സ് വ്യക്തമാക്കുന്നത്.