എട്ടു വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി ഒന്‍പത് വര്‍ഷത്തിനു ശേഷം പിടിയില്‍. 2016ല്‍ അരൂര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പള്ളുരുത്തി സ്വദേശിയും കേസ് രജിസ്റ്റര്‍ ചെയ്യുന്ന സമയം അരൂര്‍ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്നതുമായ ജസ്റ്റിന്‍ ആണ് ഒന്‍പത് വര്‍ഷം ഒളിവില്‍ കഴിഞ്ഞ ശേഷം പൊലീസ് പിടിയിലായത്.
പള്ളുരുത്തി പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അരൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ ആയില്ല. സംഭവത്തിനുശേഷം മഹാരാഷ്ട്ര, പൂനെ, കാര്‍വാര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചിരുന്ന പ്രതി പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലെ ഒരു ഹോട്ടലില്‍ ജോലി നോക്കി വരവേയാണ് പൊലീസ് പിടികൂടിയത്. അരൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷിജു പി എസ്, സബ് ഇന്‍സ്‌പെക്ടര്‍ ഗീതുമോള്‍ എസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.