/kalakaumudi/media/media_files/2024/11/21/IYkMZskJ8hnuZldjUpGL.jpg)
തിരുവനന്തപുരം നിശാഗന്ധിയില്‍ 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കൂകിവിളിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. റോമിയൊ എന്നയാളെയാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രി കാറിറങ്ങി വേദിയിലേക്ക് നടക്കുന്നതിനിടെയാണ് യുവാവ് കൂകി വിളിച്ചത്. ഉടന്‍ തന്നെ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചലച്ചിത്ര മേളയുടെ ഡെലഗേറ്റ് അല്ല യുവാവ്. 2022ലെ പാസ്സുമായാണ് ഇയാള്‍ വേദിയിലെത്തിയിരുന്നത്.
ഇയാളുടെ പ്രതിഷേധത്തിന്റെ കാരണം വ്യക്തമല്ല. യുവാവ് ഇപ്പോള്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനിലാണ്.