പിലാക്കാവ് ഭാഗത്ത് മൂന്ന് റോഡില്‍ ഒരു വീടിന് സമീപത്താണ് ജഡം കണ്ടെത്തിയത്.

മറ്റൊരു കടുവയുമായി ഏറ്റുമുട്ടലുണ്ടായാണ് കടുവയ്ക്ക് മുറിവേറ്റതാകാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. കടുവയുടെ കല്‍പ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയുള്ള തിരച്ചിലിലായിരുന്നു കടുവയെ കണ്ടത്

author-image
Biju
Updated On
New Update
kjhfkd

Tiger

മാനന്തവാടി : പഞ്ചാരക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയെ കണ്ടെത്താനുളള സ്‌പെഷ്യല്‍ ഓപറേഷന്‍ തുടങ്ങിയതിനിടെ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. രാത്രി രണ്ടരയോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് പിന്നെ കടുവയെ കണ്ടത്. പിലാക്കാവ് ഭാഗത്ത് മൂന്ന് റോഡില്‍ ഒരു വീടിന് സമീപത്താണ് ജഡം കണ്ടെത്തിയത്.

കടുവയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ ജഡം വനം വകുപ്പ് ബേസ് ക്യാമ്പില്‍ എത്തിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. പ്രിയദര്‍ശിനി എസ്റ്റേറ്റിലെ ബേസ് ക്യാമ്പില്‍ നിന്നും കുപ്പാടിയിലെ കടുവാ പരിചരണ കേന്ദ്രത്തില്‍ എത്തിച്ചയാരിക്കും പോസ്റ്റുമോര്‍ട്ടം നടപടികള്‍ സ്വീകരിക്കുക.

പിലാക്കാവ് ഭാഗത്ത് ആണ് വെറ്ററിനറി ടീം തെരച്ചിലിന് ഇറങ്ങിയതിനിടെയായിരുന്നു ചത്ത നിലയില്‍ കടുവയെ കണ്ടെത്തിയത്. കടുവയുടെ കഴുത്തില്‍ വലിയ രണ്ട് മുറവുകള്‍ ഉണ്ടായിരുന്നു. കാട്ടില്‍ മാലിന്യം നിക്ഷേപിക്കപ്പെട്ട സ്ഥലത്താണ് അവശനിലയിലായ കടുവയെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട കടുവ അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. 

അതിനിടെ മയക്കുവടി വയ്ക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് അല്‍പം മാറി ചത്ത നിലയില്‍ കണ്ടെത്തിയത്. മറ്റൊരു കടുവയുമായി ഏറ്റുമുട്ടലുണ്ടായാണ് കടുവയ്ക്ക് മുറിവേറ്റതാകാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. കടുവയുടെ കല്‍പ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയുള്ള തിരച്ചിലിലായിരുന്നു കടുവയെ കണ്ടത്.

മുമ്പ് എടുത്തചിത്രവും കടവയുടെ ജഡവും ഉള്‍പ്പെടെ ഒത്തുനോക്കി കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് കടുവകളുടെ സാന്നിദ്ധ്യം കണ്ടെത്തിയ ഇടങ്ങളില്‍ പരിശോധന തുടരുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. 

ചട്ടങ്ങള്‍ പറഞ്ഞു വൈകിപ്പിക്കാതെ കടുവയെ വെടിവച്ചു കൊല്ലണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കടുവയെ കണ്ടാല്‍ വെടിവച്ചു കൊല്ലുന്ന നടപടിക്ക് വനംവകുപ്പ് ഒരുങ്ങിയത്. സവിശേഷ ദൗത്യം ആയതിനാല്‍ ആറു മണി മുതല്‍ മേഖലയില്‍ 48 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. മാനന്തവാടി നഗരസഭയിലെ പഞ്ചാരകൊല്ലി, ചിറക്കര, പിലാക്കാവ് ഡിവിഷനുകളിലെ മദ്രസകള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഇവിടങ്ങളില്‍ നിന്ന് ഇടങ്ങളിലെ സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ ഹാജരാക്കേണ്ടതില്ല എന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.

Mananthavady