തീയണക്കാന്‍ തീവ്ര ശ്രമം

ചൂട് കൂടിയതാണ് തീപിടിക്കാന്‍ കാരണമെന്നാണ് കരുതുന്നത്. മേഖലയില്‍ തീ ആളിപ്പടരുന്ന സ്ഥിതിയാണ്. വനമേഖലയിലെ പുല്‍മേടിലാണ് നിലവില്‍ തീയെങ്കിലും ഇത് വനത്തിലേക്ക് കടക്കുമോയെന്ന ആശങ്കയുണ്ട്.

author-image
Biju
New Update
DFS

വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയില്‍ കാട്ടുതീ. പുല്‍മേടുകള്‍ നിറഞ്ഞ കമ്പമലയുടെ ഒരു ഭാഗം  കത്തിനശിച്ചു. 

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വനം വകുപ്പ്, ഫയര്‍ ഫോഴ്‌സ് സംഘങ്ങള്‍ തീ അണക്കാന്‍ ശ്രമിക്കുന്നുണ്ട്. 

ചൂട് കൂടിയതാണ് തീപിടിക്കാന്‍ കാരണമെന്നാണ് കരുതുന്നത്. മേഖലയില്‍ തീ ആളിപ്പടരുന്ന സ്ഥിതിയാണ്. വനമേഖലയിലെ പുല്‍മേടിലാണ് നിലവില്‍ തീയെങ്കിലും ഇത് വനത്തിലേക്ക് കടക്കുമോയെന്ന ആശങ്കയുണ്ട്. കമ്പമലയില്‍ പല ഭാഗത്തായി പുക ഉയരുന്നുണ്ട്.

 

wayanad wayanad disaster