/kalakaumudi/media/media_files/2025/04/06/GsRwZMuaPagRr59HTEb5.jpg)
കേരളവും തമിഴ്‌നാടും തമ്മില്‍ ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്ന നിബിഡ വനത്തില്‍ സ്ഥിതി ചെയ്യുന്ന കണ്ണകി ക്ഷേത്രമായ മംഗളാദേവീ ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം മെയ് 12ന് ആരംഭിക്കും. കേരളത്തിനും തമിഴ്നാടിനും മൂന്ന് പൊങ്കാലകള്‍ വീതം ആണ് അനുവദിച്ചിട്ടുള്ളത്.
പെരിയാര്‍ കടുവ സങ്കേതത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് ജീപ്പ് സര്‍വ്വീസുകള്‍ രാവിലെ മുതല്‍ ലഭ്യമാണ്. 20,000-ഓളം ഭക്തരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
റവന്യൂ-പോലീസ് വകുപ്പുകളുടെ മേല്‍നോട്ടത്തിലാണ് എല്ലാ ചിത്രാപൗര്‍ണ്ണമിക്കും ഉത്സവം നടന്നു വരുന്നത്. വഴിയില്‍ 13 പോയിന്റുകളില്‍ കുടിവെള്ളം ഒരുക്കുമെന്നും ഉത്സവം പരിസ്ഥിതി സൗഹൃദവും ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷയും സംരക്ഷണത്തിനും
മുന്‍തൂക്കം നല്‍കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
.
.