/kalakaumudi/media/media_files/2026/02/06/maniyan2-2026-02-06-09-28-15.jpg)
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചത് താന്‍ തന്നെയെന്ന് നടന്‍ മണിയന്‍പിള്ള രാജു.ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരിക ആയിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് സാരമായ പരിക്കേറ്റു. രണ്ട് പേരും ചികിത്സയിലാണ്. തലസ്ഥാന നഗരിയെ നടുക്കിയ ആഡംബര കാര്‍ അപകടത്തില്‍ ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. ഒരാള്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ മാര്‍ഗ്ഗം രക്തപരിശോധനയാണ്. എന്നാല്‍ അപകടം നടന്ന് എട്ടു മണിക്കൂറിനുള്ളില്‍ ഈ പരിശോധന നടത്തിയില്ലെങ്കില്‍ ഫലം കൃത്യമാകില്ല. കൃത്യം പത്തു മണിക്ക് അപകടമുണ്ടാക്കി മുങ്ങിയ താരം, ഈ 'എട്ടു മണിക്കൂര്‍ പരിധി' കഴിയുന്നത് വരെ ഒളിവില്‍ പോയത് ബോധപൂര്‍വ്വമാണെന്ന സംശയം ശക്തമാവുകയാണ്.
അപകട ശേഷം വോള്‍വോ കാറില്‍ രാജു പോയത് കവടിയാറിലെ വീട്ടിലാണ്. വാഹനം തിരിച്ചറിഞ്ഞ പോലീസ് രാത്രി ഇവിടെ എത്തിയതായി പറയുന്നു. എന്നാല്‍ രാജുവിനെ കണ്ടില്ലെന്നാണ് വിശദീകരണം. എന്നാല്‍ രാവിലെ അറു മണിക്ക് ആ വീട്ടില്‍ രാജു ഉണ്ടായിരുന്നു. പത്ത് മണിക്കാണ് അപകടം ഉണ്ടായത്. അറു മണിയായപ്പോള്‍ എട്ട് മണിക്കൂറായി. ഇതോടെ രക്തപരിശോധനാ സാധ്യത തീര്‍ന്നു. അപ്പോള്‍ രാജുവിന്റെ ഫോണ്‍ സ്വിച്ച് ഓണുമായി. ഇതെല്ലാം വിലയ ദുരൂഹതയാണ് നല്‍കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
