മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ്: കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി.

author-image
Shyam Kopparambil
New Update
manjummal boys

 കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം തുടരമെന്ന് കോടതി നിര്‍ദേശിച്ചു.ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിറാജ് വലിയതുറയായിരുന്നു പരാതിക്കാരന്‍. ഏഴ് കോടി രൂപ ഈ സിനിമയുമായി ബന്ധപ്പെട്ട് താന്‍ ചിലവാക്കിയിരുന്നു. എന്നാല്‍ ലാഭ വിഹിതം തനിക്ക് നല്‍കിയില്ല. തന്നെ പറഞ്ഞ് കബളിപ്പിച്ചു, തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സൗബിന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിഷയമാണ് ഇഡി പരിഗണിച്ചത്.

highcourt kerala manjummal boys producers issue