മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരെ ഇ ഡി അന്വേഷണം

വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് കമ്പനി നല്‍കിയിട്ടില്ല. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.

author-image
Rajesh T L
New Update
manjumm

Manjummel boys

Listen to this article
0.75x1x1.5x
00:00/ 00:00

മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ ഇ ഡി അന്വേഷണത്തിന് ഉത്തരവ്. ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് ഇ ഡി അന്വേഷണം. നിര്‍മാതാവ് ഷോണ്‍ ആന്റണിയെ ഇ ഡി ചോദ്യം ചെയ്തു. നടന്‍ സൗബിന്‍ ഷാഹിറിനെയും ഇ ഡി ചോദ്യം ചെയ്യും.കേസില്‍ നിര്‍മാതാക്കള്‍ക്കെതിരെ പോലീസ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 18.65 കോടി രൂപയാണ് സിനിമക്ക് ചെലവായത്. എന്നാല്‍ 22 കോടിയെന്ന് പരാതിക്കാരനോട് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് കമ്പനി നല്‍കിയിട്ടില്ല. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.

manjummel boys