ദൃശ്യം മോഡൽ കൊലപാതകമോ? 15 വർഷം മുൻപ് കാണാതായ സ്ത്രീ കൊല്ലപ്പെട്ടെന്ന് സൂചന

ഇതിനിടെ ബന്ധുക്കളായ അ‍ഞ്ചുപേരെ വിളിച്ചുവരുത്തി കാറിൽവച്ച് കലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടു.

author-image
Anagha Rajeev
New Update
mannar
Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴ ∙ മാവേലിക്കര മാന്നാറിൽ 15 വർഷം മുൻപ് കാണാതായ കലയെന്ന സ്ത്രീയെ കൊന്ന് മറവുചെയ്തതെന്ന സൂചനയെത്തുടർന്ന് ഭർത്താവ് ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് അറസ്റ്റിലായവർ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. പൊലീസ് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കും.

ഇരു സമുദായത്തിലുള്ള കലയും ഭർത്താവും പ്രണയിച്ച് വിവാഹിതരായവരാണ്. അനിലിന്റെ ബന്ധുക്കൾക്ക് വിവാഹത്തിൽ താൽപര്യമില്ലാതിരുന്നതിനാൽ ബന്ധുവീട്ടിലാണ് വിവാഹശേഷം കലയെ താമസിപ്പിച്ചിരുന്നത്. കലയെ ഇവിടെ നിർത്തിയശേഷം ഭർത്താവ് പിന്നീട് അംഗോളയിലേക്ക് ജോലിക്കുപോയി. എന്നാൽ കലയ്ക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് ചിലർ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു

വഴക്കിനെത്തുടർന്ന് കല വീട്ടിലേക്ക് തിരികെപ്പോകാൻ തുനിഞ്ഞപ്പോൾ മകനെ തനിക്കുവേണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. പിന്നീട് നാട്ടിലെത്തിയ ശേഷം കലയുമായി സംസാരിക്കുകയും കാർ വാടകയ്ക്കെടുത്ത് കുട്ടനാട് ഭാഗങ്ങളിൽ യാത്ര പോകുകയും ചെയ്തു. ഇതിനിടെ ബന്ധുക്കളായ അ‍ഞ്ചുപേരെ വിളിച്ചുവരുത്തി കാറിൽവച്ച് കലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടു.

മൂന്നുമാസത്തിനു മുൻപ് ഇത് സംബന്ധിച്ച് മാന്നാർ പൊലീസ് സ്റ്റേഷനിൽ ഒരു ഊമക്കത്ത് ലഭിച്ചതോടെയാണ് പൊലീസ് കേസിൽ അന്വേഷണം തുടങ്ങിയത്. 

murder