''കൊലപാതകം ദുരഭിമാനത്തിൻറെ പേരി​ൽ''; തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് കലയുടെ​ ​ബന്ധുക്കൾ

പ്ര​ണ​യ​ത്തെ തു​ട​ർ​ന്ന്​ ഇ​രു​സ​മു​ദാ​യ​ങ്ങ​ളി​ൽ​പെ​ട്ട ഇരുവരും ഒ​ളി​ച്ചോ​ടി​യാ​ണ്​ വി​വാ​ഹി​ത​രാ​യ​ത്. ഈ​ഴ​വ സ​മു​ദാ​യാം​ഗ​മാ​യ ഭ​ർ​ത്താ​വ് അ​നി​ൽ കു​മാ​റി​ന്റെ കു​ടും​ബ​വും ബന്ധുക്കളും ഇരുവരുടെയും ബന്ധത്തെ ശക്തമായി എ​തി​ർ​ത്തിരുന്നു.

author-image
Greeshma Rakesh
New Update
mannar

mannar srikala murder

Listen to this article
0.75x 1x 1.5x
00:00 / 00:00

 ചെ​ങ്ങ​ന്നൂ​ർ: മാന്നാറിൽ 15 വ​ർ​ഷം മു​മ്പ്​ ശ്രീ​ക​ല​യെ കാ​ണാ​താ​യ​തി​ന്​ പി​ന്നാ​ലെ ന​ട​ന്ന കൊ​ല​പാ​ത​കം ദു​ര​ഭി​മാ​ന​ത്തി​ൻറെ പേ​രി​ലാ​ണെ​ന്ന് ആരോപിച്ച്​ ക​ല​യു​ടെ ബ​ന്ധു​ക്ക​ൾ രം​ഗത്ത്. ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ര​മ​ത്തൂ​ർ ര​ണ്ടാം​വാ​ർ​ഡി​ൽ ഐ​ക്ക​ര​മു​ക്കി​നു സ​മീ​പം മു​ക്ക​ത്ത് മീ​ന​ത്തേ​തി​ൽ പ​രേ​ത​രാ​യ ചെ​ല്ല​പ്പ​ൻ-​ച​ന്ദ്രി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ശ്രീ​ക​ല​യു​ടേ​ത്​ പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു.പ്ര​ണ​യ​ത്തെ തു​ട​ർ​ന്ന്​ ഇ​രു​സ​മു​ദാ​യ​ങ്ങ​ളി​ൽ​പെ​ട്ട ഇരുവരും ഒ​ളി​ച്ചോ​ടി​യാ​ണ്​ വി​വാ​ഹി​ത​രാ​യ​ത്. ഈ​ഴ​വ സ​മു​ദാ​യാം​ഗ​മാ​യ ഭ​ർ​ത്താ​വ് അ​നി​ൽ കു​മാ​റി​ന്റെ കു​ടും​ബ​വും ബന്ധുക്കളും ഇരുവരുടെയും ബന്ധത്തെ ശക്തമായി എ​തി​ർ​ത്തിരുന്നു.

ശ്രീ​ക​ല​യെ കാ​ണാ​താ​യി​ 15ാംദി​വ​സ​മാ​ണ്​ അ​നി​ൽ മ​റ്റൊ​രു യു​വ​തി​യെ വിവാഹം ക​ഴി​ച്ച​ത്. ഇ​ത്​ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്തതെന്നാണ്​  കലയുടെ കുടുംബത്തിന്റെ സം​ശ​യം. കലയെ സെ​പ്​​റ്റി​ക്​ ടാ​ങ്കി​ൽ കൊ​ന്ന്​ കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​നി​ലും ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു​പേ​രും പ്ര​തി​ക​ളാ​യ​തോ​ടെ​യാ​ണ്​ ഇ​ത്​ ദു​രി​ഭാ​ന​​ക്കൊ​ല​യാ​​ണെ​ന്ന സംശയവുമായി കലയുടെ​ കുടുംബം രം​ഗത്തെത്തിയത്.

കാ​ണാ​താ​യി 15 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ശ്രീ​ക​ല​യു​ടെ പേ​ര് റേ​ഷ​ൻ കാ​ർ​ഡി​ൽ​നി​ന്ന്​ നീ​ക്കം ചെ​യ്യാ​ൻ കു​ടും​ബ​ത്തി​നു മ​ന​സ്സു​വ​ന്നി​രുന്നില്ല. ഒ​ളി​ച്ചോ​ടി​പ്പോ​യ​താ​യു​ള്ള പ്ര​ചാ​ര​ണം ശ​ക്ത​മാ​യ​തോ​ടെ ഏ​തെ​ങ്കി​ലും ഒ​രു ദേ​ശ​ത്ത് ജീ​വി​ക്കു​ന്നു​ണ്ടാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​ന്ന് പ​രാ​തി​യു​മാ​യി പോ​കാ​തി​രു​ന്ന​തെ​ന്ന്​ ക​ല​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ അ​നി​ൽ​കു​മാ​റി​ൻറെ (ക​വി) ഭാ​ര്യ ശോ​ഭ​ന​കു​മാ​രി  പ​റ​ഞ്ഞു.

എ​ന്നെ​ങ്കി​ലും സ്വ​ന്തം മ​ക​നെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും കാ​ണാ​ൻ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തു​മ്പോ​ൾ രേ​ഖ​യി​ല്ലാ​ത്ത​വ​ളാ​യി ഒ​രി​ക്ക​ലും മാ​റ​രു​തെ​ന്നു ക​രു​തി​യാ​ണ് പേ​ര് ക​ള​യാ​തി​രു​ന്ന​ത്. ക​ല​യു​ടെ ഭ​ർ​ത്താ​വാ​യ പ്ര​തി അ​നി​ൽ പ​ഴ​യ സൗ​ഹൃ​ദ​ത്തോ​ടു കൂ​ടി ത​ന്നെ​യാ​ണ്​ ഇ​ട​പെ​ട്ടു​കൊ​ണ്ടി​രു​ന്ന​ത്. അ​തി​നാ​ൽ അ​യാ​ളോ​ട്​ ഒ​രു സ​ഹാ​നു​ഭൂ​തി ഞ​ങ്ങ​ൾ​ക്കെ​ല്ലാ​മു​ണ്ടാ​യി​രു​ന്നു.

ഒ​രാ​ഴ്ച മു​മ്പ്​ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ആ​ദ്യം വീ​ട്ടു​കാ​ര്യ​ങ്ങ​ളും പി​ന്നീ​ടു മ​ക്ക​ളെ​ക്കു​റി​ച്ചും ചോ​ദി​ച്ച ശേ​ഷം അ​വ​സാ​ന​മാ​ണ് ക​ല​യെ​ക്കു​റി​ച്ച് ആ​രാ​ഞ്ഞ​ത്. കൂ​ടാ​തെ ഫോ​ട്ടോ​യും അ​വ​ശ്യ​പ്പെ​ട്ടു. അ​പ്പോ​ൾ മ​നു​ഷ്യ​ക്ക​ട​ത്തു പോ​ലെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ക്കാ​ല​യ​ള​വാ​യ​തി​നാ​ൽ ഫോ​ട്ടോ പ്ര​ച​രി​ച്ചാ​ൽ എ​വി​ടെ നി​ന്നെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​ൻ ഉ​പ​കാ​ര​പ്ര​ദ​മാ​യി മാ​റു​മെ​ന്നാ​ണ് ക​രു​തി​യ​തെ​ന്നു ശോ​ഭ​നാ​കു​മാ​രി പ​റ​ഞ്ഞു.

അ​നി​ലും സം​ഘ​വും ക​ല​യെ കാ​ണാ​താ​യി എ​ന്നു വ്യാ​പ​ക​മാ​യി പ​റ​ഞ്ഞു പ​ര​ത്തി വി​ശ്വാ​സം ആ​ർ​ജി​ച്ച ശേ​ഷം അ​തി​ന്റെ പ​തി​ന​ഞ്ചാം ദി​വ​സം മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​പ്പോ​ൾ അ​വ​ർ ക​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന്​ ഞ​ങ്ങ​ളു​ടെ കു​ഞ്ഞ​മ്മ​യും മ​റ്റു ചി​ല​രും ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞി​രു​ന്നു. അ​തി​ൽ നി​ന്ന്​ ശ്ര​ദ്ധ​തി​രി​ക്കാ​നാ​വാം ര​ണ്ടു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ അ​ന്നു​ണ്ടാ​യി​രു​ന്ന ചെ​റി​യ റി​ല​യ​ൻ​സ് ഫോ​ണി​ലേ​ക്കു ഒ​രു സ്ത്രീ ​ശ​ബ്ദ​ത്തി​ൽ ഫോ​ൺ​വി​ളി വ​ന്ന​ത്.

ഞ​ങ്ങ​ൾ സു​ഖ​മാ​യി ജീ​വി​ക്കു​ന്നു. ആ​രും ആ​കു​ല​പ്പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ്​ ഫോ​ണി​ൽ അ​റി​യി​ച്ച​ത്. എ​വി​ടെ​യാ​ണെ​ന്നും ആ​രോ​ടൊ​പ്പ​മാ​ണെ​ന്നും അ​ന്വേ​ഷി​ച്ച​പ്പോ​ൾ പാ​ല​ക്കാ​ട്ടാ​ണെ​ന്നും സൂ​ര​ജ് ചേ​ട്ട​നോ​ടൊ​പ്പ​മാ​ണെ​ന്നും പ​റ​ഞ്ഞ​തോ​ടെ ക​ട്ടാ​യി. പി​ന്നീ​ട് പ​ല പ്രാ​വ​ശ്യം തി​രി​ച്ചു വി​ളി​ച്ചി​ട്ടും ഫോ​ൺ നി​ശ്ശ​ബ്ദ​മാ​യി​രു​ന്നു. അ​ന്ന​ത്തെ വീ​ടി​ൻറെ പ​ല​ക​യി​ൽ ന​മ്പ​ർ എ​ഴു​തി​യി​ട്ടി​രു​ന്നെ​ങ്കി​ലും അ​ത് മാ​യു​ക​യും പി​ന്നീ​ട് അ​തു പൊ​ളി​ച്ച്​ പു​തി​യ വീ​ട് നി​ർ​മി​ക്കു​ക​യും ചെ​യ്ത​തോ​ടെ ന​മ്പ​ർ ന​ഷ്ട​പെ​ട്ടു.

 

murder Crime News mannar kala murder case