പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയി, മനോജ് വന്നത് അമിത വേഗത്തിൽ : വിശദീകരണവുമായി പോലീസ്

എന്നാൽ കയർ കെട്ടിയതിന് 5 മീറ്റർ മുന്നിലായി മൂന്നു പൊലീസുകാരെ നിർത്തിയിരുവെന്ന് കമ്മിഷണർ വ്യക്തമാക്കി.

author-image
Rajesh T L
Updated On
New Update
manoj unni

മനോജ് ഉണ്ണി

Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മനോജ് ഉണ്ണി മരിച്ച സംഭവത്തിൽ  പിഴവുണ്ടായിട്ടില്ലെന്ന് പൊലീസ്. സ്കൂട്ടർ യാത്രികൻ അമിത വേഗത്തിലാണ് വന്നതെന്നും പൊലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയപ്പോഴാണ് അപകടമുണ്ടായതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ശ്യാം സുന്ദർ പറഞ്ഞു. യുവാവിൻറെ രക്തസാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . 

കാണാൻ കഴിയാത്ത വിധമുള്ള ചെറിയ പ്ലാസ്റ്റിക് കയർ ഉപയോഗിച്ചാണ് ഗതാഗതം തടഞ്ഞതെന്നും സ്ഥലത്ത് വെളിച്ചമില്ലായിരുന്നെന്നും മനോജിൻറെ സഹോദരി ചിപ്പിയുടെ ആരോപണങ്ങൾക്ക് മറുപടിയായിട്ടാണ് പോലീസ് പ്രതികരണം . ബാരിക്കേഡ് വച്ചിരുന്നെങ്കിൽ സഹോദരൻ മരിക്കില്ലായിരുന്നെന്നും ചിപ്പി പറഞ്ഞു. 

എന്നാൽ കയർ കെട്ടിയതിന് 5 മീറ്റർ മുന്നിലായി മൂന്നു പൊലീസുകാരെ നിർത്തിയിരുവെന്ന് കമ്മിഷണർ വ്യക്തമാക്കി.  ഇരുചക്ര വാഹനങ്ങളിൽ ഒറ്റയ്ക്കെത്തി നടത്തുന്ന ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അത്തരം ആക്രമണങ്ങൾ തടയാനുള്ള സ്റ്റാൻഡാർഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് റോഡ് തടഞ്ഞിരുന്നതെന്നും കമ്മിഷണർ പറഞ്ഞു. 

ഞായറാഴ്ച രാത്രിയാണ് പള്ളിമുക്ക് ജംക്‌ഷനു സമീപം പോലീസ് കെട്ടിയ കയറിൽ തട്ടി സ്കൂട്ടർ യാത്രികൻ തലയടിച്ചു വീഴുന്നത്. കയറിൽ തട്ടി സ്കൂട്ടർ 50 മീറ്ററോളം മുന്നോട്ട് ഉരുണ്ട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ മുന്നിൽ വരെ എത്തി.  പോസ്റ്റ്‌മോർട്ടത്തിനു ശേഷം വൈകിട്ട് നാലു മണിയോടെ പച്ചാളത്തെ പൊതുശ്മശാനത്തിൽ മനോജിൻറെ സംസ്കാരം നടത്തും.

kochi narendramodi youth death