/kalakaumudi/media/media_files/OMpFAdqsxBQHhzAkXc79.jpg)
ദുരന്തമുഖത്ത് ഒരുമിക്കേണ്ടത് മനുഷ്യന്റെ കടമയാണെന്നും വയനാടിന്റെ പുനര്‍നിര്‍മാണത്തില്‍ സര്‍വ്വ മനുഷ്യരും ഒന്നിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും മരണപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കുമായി മര്‍കസില്‍ സംഘടിപ്പിച്ച പ്രത്യേക പ്രാര്‍ഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത ദുരന്തമാണ് വയനാടില്‍ സംഭവിച്ചിരിക്കുന്നത്. ഈ വേളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ, ജാതിമത ഭേദമന്യേ എല്ലാവരും ഒരുമിക്കുന്ന കാഴ്ച പ്രതീക്ഷ നല്‍കുന്നതാണ്. ഭാവിയിലും ഈ ഒരുമ വേണമെന്നും എങ്കില്‍ ഏത് പ്രതിസന്ധിയെയും അതിജയിക്കാമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് സുന്നി സംഘടനകളും മര്‍കസും പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.