/kalakaumudi/media/media_files/6wTVYGuvUZqnRb43QhGC.jpg)
സംസ്ഥാനത്ത് വീണ്ടും ചാത്തനും ചാത്തൻ സേവയും ‘ട്രൻഡ്’ ആയി മാറുന്നതിനൊപ്പം ഇതിന്റെ പിന്നാമ്പുറങ്ങളിൽ നടക്കുന്ന അനുബന്ധ കുറ്റകൃത്യങ്ങളും വർദ്ധിക്കുകയാണ്. കൊച്ചിയിൽ ചാത്തൻ സേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റൽ. തൃശൂർ സ്വദേശി പ്രഭാതാണ് കൊച്ചിയിൽ പിടിയിലായത്.
വെണ്ണലയിലെ കേന്ദ്രത്തിലാണ് ജൂൺ മാസത്തിൽ സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെയുള്ള പരസ്യം കണ്ടാണ് വീട്ടമ്മ മന്ത്രവാദിയെ ബന്ധപ്പെട്ടത്. കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കുകയായിരുന്നു വീട്ടമ്മയുടെ ലക്ഷ്യം. ഇതേ തുടർന്ന് വീട്ടമ്മയോട് പ്രത്യേക പൂജ നടത്തണമെന്ന് പ്രതി പ്രഭാത് ആവശ്യപ്പെട്ടു.
പിന്നാലെ തൃശൂരിലെ കേന്ദ്രത്തിൽ വച്ച് മെയ് മാസത്തിൽ പൂജ നടത്തിയിരുന്നു. എന്നാൽ പൂജയിൽ ഫലപ്രാപ്തിയുണ്ടായില്ലെന്ന് അറിയിച്ചാണ് വീട്ടമ്മയെ മന്ത്രവാദി പ്രഭാത് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. വിവരം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പ്രതി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പാലാരിവട്ടം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.