/kalakaumudi/media/media_files/LhTeurqJHUt1slF4F55B.jpg)
കണ്ണൂർ: സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയ മനു തോമസിനെതിരേ വിമർശനവുമായി പി. ജയരാജൻ. മനു തോമസ് കഴിഞ്ഞ 15 മാസമായിട്ട് രാഷ്ട്രീയ പ്രവർത്തനം നടത്താതെ വീട്ടിലിരിക്കുന്നയാളാണെന്നും നിർണായക ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചില്ലെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂർവ്വം തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചാൽ അതിന് അരുനിൽക്കാൻ പാർട്ടിയെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികൾ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂർ ജില്ലയിലെ പാർട്ടിക്കുള്ളത്. പാർട്ടി ജില്ലാ കമ്മിറ്റിയിൽ മുഴുവൻ സമയ പ്രവർത്തകൻ എന്ന നിലയിൽ ഉൾപ്പെടുത്തപ്പെട്ടപ്പോൾ ഒരു കാര്യം അദ്ദേഹത്തോട് പാർട്ടി ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പിലും , തലശ്ശേരിയിലും നടത്തുന്ന വ്യാപാര സംരംഭങ്ങളിൽ നിന്ന് ഒഴിവാകണം.
കമ്മ്യൂണിസ്റ്റ് പാർട്ടി നാനാ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന പാർട്ടിയാണ്. പാർട്ടി അംഗത്വത്തിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുണ്ട്. എന്നാൽ മുഴുവൻ സമയ പാർട്ടി പ്രവർത്തകർ മറ്റ് ജോലികൾ ചെയ്യുന്നത് ഒഴിവാക്കണമെന്ന് എല്ലാവരോടും നിഷ്കർഷിക്കാറുണ്ട്. ഇക്കാര്യത്തിൽ തിരുത്തൽ വരുത്തേണ്ടത് അദ്ദേഹം തന്നെയായിരുന്നു. അതിനാൽ തൻറെ ഇരുപതിലേറെ വർഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തിൽ വിലപ്പെട്ടതെന്ന് കരുതിയ പ്രസ്ഥാനത്തെ കരിവാരി തേക്കാതിരിക്കാൻ അദ്ദേഹം ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു- ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.manu thomas p jayarajan ഒരു വിപ്ലവകാരിയുടെ പതനമെന്നാണ് മനു തോമസിനെതിരേയുള്ള പി ജയരാജന്റെ പോസ്റ്റ്.