മനുവാദി ഹിന്ദുത്വത്തിലൂടെ കേരളചരിത്രം മാറ്റിയെഴുതാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു: സുഭാഷിണി അലി

ഹിന്ദുത്വത്തിന്റെ മൂന്ന് ആഭ്യന്തര ശത്രുക്കളായ മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകള്‍ എന്നിവരുടെ ഒരു കോട്ടയെന്ന് ഗോള്‍വാള്‍ക്കര്‍ വിശേഷിപ്പിച്ച കേരളത്തില്‍ ആര്‍എസ്എസ് വിജയം നേടുകയെന്നത് അവര്‍ നടപ്പാക്കാനൊരുങ്ങുകയാണ്

author-image
Biju
New Update
suba

2025 ലെ 'ചിന്ത' രവി അവാര്‍ഡ് മറാത്തി എഴുത്തുകാരനായ ശരണ്‍കുമാര്‍ ലിംബാലെയ്ക്ക് മുതില്‍ന്ന സിപിഎം നേതാവ് സുഭാഷിണി അലി സമ്മാനിക്കുന്നു

കോഴിക്കോട്: കേരളത്തില്‍ 'പൂര്‍ണമായ ഹിന്ദു അന്തരീക്ഷം' സൃഷ്ടിക്കാന്‍ രാഷ്ട്രീയ സ്വയംസേവക സംഘം ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് സുഭാഷിണി അലി പറഞ്ഞു. ചിന്ത രവിയുടെ സ്മരണാര്‍ത്ഥം 2025 ലെ 'ചിന്ത' രവി അവാര്‍ഡ് മറാത്തി എഴുത്തുകാരനായ ശരണ്‍കുമാര്‍ ലിംബാലെയ്ക്ക് സമ്മാനിച്ച് 'മനുവാദി ഹിന്ദുത്വം - സംസ്‌കാരം, ചരിത്രം, സമത്വത്തിനുള്ള അവകാശം എന്നിവ മാറ്റിയെഴുതല്‍' എന്ന വിഷയത്തില്‍ കോഴിക്കോട് പ്രസംഗിക്കുകയായിരുന്നു അവര്‍.

മനുവാദി ഹിന്ദുത്വ വീക്ഷണം കേരളത്തിന്റെ സാമുഹ്യ, സാംസ്‌കാരികതയെ സവിശേഷമാക്കുന്ന എല്ലാറ്റിനെയും നശിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. കേരളക്കരയില്‍ ചിന്നിച്ചിതറിക്കിടന്ന വിവിധ സമുദായങ്ങളെ ഒരു പൊതു മലയാളി സ്വത്വത്തില്‍ ഒന്നിപ്പിക്കുന്ന ശക്തമായ സമന്വയ സാംസ്‌കാരികവും മതപരവുമായ രൂപങ്ങളും ആചരണങ്ങളും, പുരോഗമനപരവുമായ ചിന്താഗതികളെയും സാഹിത്യവും, സിനിമയും, നൃത്തരൂപങ്ങളും, നാടകവും ഉള്‍പ്പെടുന്ന സംസ്‌കാരികമേഖലെയും, ജാതി അടിച്ചമര്‍ത്തല്‍, പുരുഷാധിപത്യം, ഫ്യൂഡല്‍ ചിന്താഗതികള്‍ എന്നിവയെ പിന്നോട്ടടിച്ച് സംസ്ഥാനത്ത് സാമൂഹിക പരിവര്‍ത്തനം കൊണ്ടുവന്ന ശക്തമായ സാമൂഹിക പരിഷ്‌കരണ നവോത്ഥാന പ്രസ്ഥാനം, യുക്തിസഹവും ശാസ്ത്രീയവുമായ ചിന്താഗതിയുടെയും കൊളോണിയല്‍, വര്‍ഗ ചൂഷണത്തിനെതിരായ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ചരിത്രം എന്നിവയെല്ലാം നശിപ്പിക്കുക എന്ന അജണ്ടയാണ് ആര്‍എസ്എസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

'ഹിന്ദുത്വത്തിന്റെ മൂന്ന് ആഭ്യന്തര ശത്രുക്കളായ മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകള്‍ എന്നിവരുടെ ഒരു കോട്ടയെന്ന് ഗോള്‍വാള്‍ക്കര്‍ വിശേഷിപ്പിച്ച കേരളത്തില്‍ ആര്‍എസ്എസ് വിജയം നേടുകയെന്നത് അവര്‍ നടപ്പാക്കാനൊരുങ്ങുകയാണ്. അവസാനനാളുകളില്‍ ഗോള്‍വാള്‍ക്കര്‍ എല്ലാ വര്‍ഷവും കേരളം സന്ദര്‍ശിച്ചിരുന്നുവെന്നതും ഈ കോട്ട പിടിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വ്യക്തമാണ്.

ആ പ്രതിബദ്ധത നടപ്പിലാക്കുനുള്ള ശ്രമത്തിലായിരുന്നു ആര്‍എസ്എസ് ഇത്രനാളും. കേരളത്തില്‍ ഒരു ചലനമുണ്ടാക്കാന്‍, തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ സ്ഥിരമായി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണമെന്നും ആര്‍എസ്എസ് വളരെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും അലി പറഞ്ഞു. ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് വിജയം നേടുന്നതിന് ഉപയോഗിക്കാവുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നതിനായി വിവിധ മാര്‍ഗങ്ങളിലൂടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് നുഴഞ്ഞുകയറുക എന്ന തന്ത്രം ആര്‍എസ്എസ് വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ സേവാ ഭാരതി, കേരള ക്ഷേത്ര സമരക്ഷണ സമിതി, വിവേകാനന്ദ വേദിക് വിഷന്‍ കേന്ദ്ര തുടങ്ങിയ ഹിന്ദുത്വ സംഘടനകളെ ഇതിനായി ഉപയോഗിക്കുകയാണ് ആര്‍എസ്എസ് ചെയ്തത്.

ഈ സംഘടനകളെ സംബന്ധിച്ചിടത്തോളം, അവരുടെ പരമപ്രധാന ദൗത്യം സമൂഹത്തില്‍ ഒരു അടിസ്ഥാന സാംസ്‌കാരിക പരിവര്‍ത്തനം കൊണ്ടുവരിക എന്നതാണെന്ന് അലി ചൂണ്ടിക്കാട്ടി, അത് സ്വാഭാവികമായും ജനങ്ങളുടെ രാഷ്ട്രീയ, തിരഞ്ഞെടുപ്പ് മുന്‍ഗണനകള്‍ ഹിന്ദുത്വ രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നതിലേക്ക് നയിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. തൃശ്ശൂരിലെ കൊടങ്ങല്ലൂരില്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ഹിന്ദുത്വ സംഘടനകള്‍ ബിജെപിയിലൂടെ ഒരു തിരഞ്ഞെടുപ്പ് സ്വാധീനം സൃഷ്ടിക്കാന്‍ സഹായിച്ചതെങ്ങനെയെന്ന് ചിന്തിക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു.

വിവിധ ക്ഷേത്ര പ്രവര്‍ത്തനങ്ങളിലൂടെയും തീര്‍ത്ഥാടനങ്ങളിലൂടെയും സംസ്ഥാനത്തുടനീളം അത്തരമൊരു മാതൃക ആവര്‍ത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിക്കെതിരായ പ്രക്ഷോഭം അതിന് ഉദാഹരണമാമെന്നും അലി പറഞ്ഞു.

സംഘപരിവാറിന്റെയും അവരുടെ അനുയായികളുടെയും ശക്തിക്ക് അപ്പുറത്തേക്ക് പിന്തിരിപ്പന്‍ ശക്തികള്‍ക്ക് പ്രചോദനമാകുന്ന ശക്തമായ ഒരു കൂട്ടായ്മയെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ടെന്നും അലി കൂട്ടിച്ചേര്‍ത്തു.

rss Subashini Ali