/kalakaumudi/media/media_files/2025/12/31/new-2025-12-31-13-33-26.jpg)
തിരുവനന്തപുരം: പുതുവത്സരദിനത്തിൽ ഒട്ടനവധി മാറ്റങ്ങൾ ആണ് പ്രാബല്യത്തിൽ വരുന്നത് .
രാജ്യാന്തര തപാൽ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പഴയ ചില സേവനങ്ങൾ നിർത്തലാക്കും.
ട്രാക്കിങ് സൗകര്യമില്ലാത്തതും വേഗം തീർത്തും കുറഞ്ഞതുമായ സേവനങ്ങളാണ് അവസാനിപ്പിക്കുന്നത്.
വിദേശത്തേക്കുള്ള റജിസ്‌റ്റേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, ഔട്‌വേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, സർഫസ് ലൈറ്റർ മെയിൽ സർവീസ്, സർഫസ് എയർ ലിഫ്റ്റഡ് ലെറ്റർ മെയിൽ സർവീസ് തുടങ്ങിയവയാണ് നിർത്തലാക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ബവ്‌കോകൺസ്യൂമർഫെഡ് ഔട്‌ലെറ്റുകളിലും പ്‌ളാസ്റ്റിക് കുപ്പി ഡിപ്പോസിറ്റ് സ്‌കീം നടപ്പാക്കും.
പ്‌ളാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ 20 രൂപ ഡിപ്പോസിറ്റായി അധികം വാങ്ങും.
കാലിക്കുപ്പി സംസ്ഥാനത്തെ ഏതു മദ്യക്കടയിലും തിരിച്ചേൽപ്പിക്കാം. 20രൂപ തിരികെ ലഭിക്കും.
തിരുവനന്തപുരം കണ്ണൂർ ജില്ലകളിലെ 10 വീതം ബവ്‌കോ ഔട്‌ലെറ്റുകളിൽ നടപ്പാക്കിയ പദ്ധതിയാണ് സംസ്ഥാനത്താകെയും കൺസ്യൂമർ ഫെഡ് ഔട്‌ലെറ്റുകളിലേക്കും വ്യാപിപ്പിക്കുന്നത്.
ഇതുപോലെത്തന്നെ ആധാർ നമ്പർ സമയപരിധി ഇന്ന് അവസാനിക്കുകയാണ് .
ആധാർ എൻറോൾമെന്റ് സ്‌ളിപ്പിലെ നമ്പർ ഉപയോഗിച്ചു പാൻ കാർഡ് എടുത്തവർക്ക് അവരുടെ ആധാർ നമ്പർ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
2024 ഒക്‌ടോബർ ഒന്നിന് മുൻപ് ആധാർ എൻറോൾമെന്റ് നമ്പർ മാത്രം നൽകി പാൻ എടുത്തവരാണ് പിന്നീടു ലഭിച്ച ആധാർ നമ്പർ നൽകേണ്ടത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
