മരട് അനീഷിനെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി

തമിഴ്നാട്ടിലെ സ്വർണക്കവർച്ച കേസിൽ പ്രതിയായ മരട് അനീഷിനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് കോയമ്പത്തൂരിലേക്ക് കൊണ്ടു പോയി.

author-image
Shyam
New Update
maradd

കൊച്ചി: തമിഴ്നാട്ടിലെ സ്വർണക്കവർച്ച കേസിൽ പ്രതിയായ മരട് അനീഷിനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് കോയമ്പത്തൂരിലേക്ക് കൊണ്ടു പോയി. തിങ്കളാഴ്ച മരട് അനീഷ് റിമാൻഡിൽ കഴിയുന്ന എറണാകുളം സബ് ജയിലിൽ എത്തി കോയമ്പത്തൂർ കെ.ജി ചാവടി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മധുക്കരൈ കോടതിയിൽ നിന്ന് ഇന്നലെ ഉച്ചയോടെ പ്രൊഡക്ഷൻ വാറണ്ടുമായി ചാവടി പൊലീസ് ജയിലിൽ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. 2025 ജൂണിൽ കോയമ്പത്തൂരിലെ എട്ടിമട പെട്രോൾ പമ്പിന് സമീപം മലയാളി സ്വർണാഭരണ നിർമ്മാതാവിൽ നിന്ന് 1.25 കിലോ സ്വർണ ബിസ്കറ്റുകൾ തട്ടിയെടുത്ത കേസിലെ പ്രതിയാണ് അനീഷ്. ഈ കേസിൽ തമിഴ്നാട് പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുന്നതിനിടെ 15ന് മുളവുകാടിന് സമീപം പനമ്പുകാട് ഭാഗത്തെ വീട്ടിൽ നിന്ന് സുഹൃത്തിനൊപ്പം കൊച്ചി സിറ്റി പൊലീസും എറണാകുളം റൂറൽ പൊലീസും ചേർന്നാണ് കസ്റ്റഡിയിലെടുത്തത്.

kochi