/kalakaumudi/media/media_files/9I95d2uHBA7ozEY7jpcw.jpg)
തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂര്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി അരുണ്‍ രാജിന് മരണം വരെ കഠിന തടവ്. 25 വര്‍ഷത്തിന് ശേഷം മാത്രമേ പരോള്‍ അനുവദിക്കാവൂ എന്നും കോടതി വിധിച്ചു. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.2021 ആഗസ്റ്റ് 14ന് ക്വാറി ഉടമ സന്തോഷിനെയും തൊഴിലാളിയായ സജീഷിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസമാണ് കോടതി കണ്ടെത്തിയത്. പാറമടക്കെതിരെ പരാതി പറഞ്ഞതിലുള്ള വൈരാഗ്യത്തില്‍ അരുണ്‍ രാജിനെ സന്തോഷ് മര്‍ദിച്ചിരുന്നു. ഇതിന്റെ പ്രതികാരത്തിലായിരുന്നു ഇരട്ടക്കൊലപാതകം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
