രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു

ഫയര്‍ ലൈന്‍ ഇടാന്‍ പോയ ആദിവാസി വിഭാഗത്തില്‍ പെട്ട വിമലിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

author-image
Biju
New Update
fxhg

Rep. Img.

ഇടുക്കി: മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മറയൂര്‍ ചമ്പക്കാട്ടില്‍ വിമല്‍( 57) ആണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം. ഫയര്‍ ലൈന്‍ ഇടാന്‍ പോയ ആദിവാസി വിഭാഗത്തില്‍ പെട്ട വിമലിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. 

ഒന്‍പത് പേരടങ്ങുന്ന സംഘമാണ് ഫയര്‍ ലൈന്‍ ഇടാന്‍ കാട്ടില്‍ പോയത്. രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വിമലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Elephant elephant attack elephant attack death