/kalakaumudi/media/media_files/2024/11/16/R2k8lCvgX4QaH82PspYH.jpg)
എറണാകുളം: മഴ മേഘങ്ങളുടെ വരവ് കണ്ട് വാങ്ങലുകാര്‍ ഏലക്ക വില ഇടിക്കാന്‍ ശ്രമം നടത്തി. തേക്കടിയില്‍ നടന്ന ലേലത്തില്‍ മികച്ചയിനങ്ങള്‍ക്കും 3000 രൂപയുടെ താങ്ങ് നഷ്ടപ്പെട്ട് 2910 രൂപയായി, ശരാശരി ഇനങ്ങള്‍ 2564 രൂപയില്‍ കൈമാറി. മൊത്തം 42,897 കിലോ ചരക്ക് വന്നതില്‍ 40,940 കിലോയും വിറ്റഴിഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നും ആഭ്യന്തര വിപണികളില്‍ നിന്നും ഏലത്തിന് ഡിമാന്റ്റ് നിലവിലുണ്ട്. സംസ്ഥാനത്തിന്റ പല ഭാഗങ്ങളിലും ചെറിയ അളവില്‍ മഴ അനുഭവപ്പെട്ടത് തോട്ടം മേഖലയിലെ പകല്‍ താപനില കുറയാന്‍ അവസരം ഒരുക്കിയെങ്കിലും തുടര്‍ മഴ ലഭ്യമായാല്‍ മാത്രം നിര്‍ത്തിവെച്ച ടാപ്പിങ് പുനരാരംഭിക്കാനാവു. നാലാം ഗ്രേഡ് റബര്‍ കിലോ 198 രൂപയില്‍ വിപണനം നടന്നു. ഉലപ്പന്നം 200 ലേയ്ക്ക് ഇന്ന് കുതിക്കുമെന്ന നിഗനമത്തിലായിരുന്നു ഉല്‍പാദന മേഖല