വിവാഹ തട്ടിപ്പുകാരി രേഷ്മ തിരുവനന്തപുരത്ത് പിടിയില്‍

കഴിഞ്ഞ മാസം മാട്രിമോണിയല്‍ പരസ്യത്തില്‍ രേഷ്മയുടെ വീഡിയോ കണ്ടാണ് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് അംഗം ബന്ധപ്പെടുന്നത്. പിന്നാലെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വിളിച്ച് രേഷ്മയുടെ നമ്പര്‍ യുവാവിന് നല്‍കുകയായിരുന്നു.

author-image
Sneha SB
New Update
FRAUD

തിരുവനന്തപുരം : 12 വിവാഹം ചെയ്ത് യുവാക്കളെ പറ്റിച്ച് കടന്നു കളയുന്ന യുവതി തിരുവനന്തപുരത്ത് പിടിയില്‍.കാഞ്ഞിരമറ്റം സ്വദേശിയായ രേഷ്മയ്ക്ക് രണ്ട് വയസ്സായ മകളുമുണ്ട്.മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതിനിടയിലാണ് യുവതി പിടിയിലായത്.
ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാന്‍ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ മാസം മാട്രിമോണിയല്‍ പരസ്യത്തില്‍ രേഷ്മയുടെ വീഡിയോ കണ്ടാണ് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് അംഗം ബന്ധപ്പെടുന്നത്. പിന്നാലെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വിളിച്ച് രേഷ്മയുടെ നമ്പര്‍ യുവാവിന് നല്‍കുകയായിരുന്നു. ഫോണില്‍ വിളിച്ച് പരിചയപ്പെട്ട രേഷ്മയെ കോട്ടയത്തെ മാളില്‍ വച്ച് കണ്ടുമുട്ടി.തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതില്‍ അമ്മയ്ക്ക് താല്‍പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.ജൂണില്‍ വിവാഹം നടത്താം എന്ന് യുവാവ് വാക്ക് കൊടുത്തു.യുവതി സംസ്‌കൃതത്തില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്നു എന്നാണ് പറഞ്ഞിരുന്നത്.യുവാവിന്റെ സുഹൃത്തിന്റെ ഭാര്യക്ക് രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും തുടര്‍ന്ന് യുവതിയുടെ ബാഗ് പരിശോധിച്ചപ്പോള് മുന്‍പ് നടത്തിയ വിവാഹങ്ങളുടെ തെളിവ് ലഭിക്കുകയും ,പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

arrested fraud