/kalakaumudi/media/media_files/2025/08/30/marunadan-2025-08-30-20-14-23.jpg)
ഇടുക്കി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് നേരെ ആക്രമണം. ഇടുക്കിയിലാണ് സംഭവം. ഇടുക്കിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഷാജന്‍ സ്‌കറിയയുടെ വാഹനം ഇടിച്ചിടാനായിരുന്നു ശ്രമം. മറ്റൊരു വാഹനം കാറില്‍ ഇടിച്ചപ്പോള്‍ മുഖം സ്റ്റിയറിംഗില്‍ വന്നിടിച്ചു.
അങ്ങനെ മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. ഷാജന്‍ സ്‌കറിയയുടെ വാഹനത്തെ മറിച്ചിടുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് ആരോപണം. ഷാജന്‍ സ്‌കറിയയെ ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി മങ്ങാട്ട് കവലയില്‍ വച്ചായിരുന്നു ആക്രമണം. ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ ഷാജന്‍ സ്‌കറിയയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കാറില്‍ അതിവേഗതയില്‍ വന്ന മറ്റൊരു വാഹനം ഇടിച്ചു നിര്‍ത്തുകയായിരുന്നു. കല്യാണത്തിന് പങ്കെടുത്ത വിവരം അറിഞ്ഞ് ബോധപൂര്‍വ്വം ഇവര്‍ ഷാജന്‍ സ്‌കറിയയുടെ കാറിനെ പിന്തുടരുകയായിരുന്നു. ആക്രമണത്തില്‍ ഷാജന്‍ സ്‌കറിയയുടെ കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്റ്റിയറിംഗില്‍ മുഖം ഇടിച്ചാണ് മുഖത്ത് പരിക്കുണ്ടായത്.