മസാല ബോണ്ട് കേസ്; തോമസ് ഐസക്കിനെതിരായ ഇ.ഡിയുടെ അപ്പീൽ ചൊവ്വാഴ്ച ഹൈക്കോടതിയിൽ

ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥി കൂടിയായ ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ.ഡി സമൻസിനെതിരായ ഐസക്കിന്റെ ഹർജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ.ഡിയുടെ  അപ്പീൽ.

author-image
Greeshma Rakesh
Updated On
New Update
thomas

masala bond case eds appeal against thomas isaac in highcourt today

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: മസാല ബോണ്ട് ഇടപാടിൽ ‍ഡോ. ടി.എം തോമസ് ഐസക്കിനെതിരായ ഇ.ഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥി കൂടിയായ ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ.ഡി സമൻസിനെതിരായ ഐസക്കിന്റെ ഹർജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ.ഡിയുടെ  അപ്പീൽ.

മസാല ബോണ്ടിലെ ചില ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്കായി തോമസ് ഐസക്കിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബഞ്ച് നിരീക്ഷണം നടത്തിയിരുന്നു. അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്നു ചൂണ്ടിക്കാട്ടിയാണ് ഇ.ഡി അപ്പീൽ നൽകിയത്.മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷണം നടത്തിയിരുന്നു. 

എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ ഡി അപ്പീൽ നൽകിയത്. തെരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ ഹർജി പരിഗണിച്ച ഹൈക്കോടതി, ഇതിൽ അടിയന്തിര വാദം കേൾക്കേണ്ട സാഹചര്യം എന്താണെന്ന് ഇഡിയോട് ചോദിച്ചിരുന്നു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നായിരുന്നു തോമസ് ഐസകിന്റെ വാദം.

kerala high court Enforcement directrorate masala bond case kifbi masala bond T M Thomas Isaac