മസാല ബോണ്ട്: വിശദ അന്വേഷണം വേണമെന്ന് ഇ.ഡി

മസാല ബോണ്ട് വഴി സമാഹരിച്ച ഫണ്ട് ചട്ടവിരുദ്ധമായി മറ്റാവശ്യങ്ങൾക്ക് വിനിയോഗിച്ചോയെന്ന് കണ്ടെത്താൻ വിശദ അന്വേഷണം ആവശ്യമാണെന്ന് ഇ.ഡി. ഹൈക്കോടതിയെ അറിയിച്ചു.

author-image
Shyam Kopparambil
New Update
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: മസാല ബോണ്ട് വഴി സമാഹരിച്ച ഫണ്ട് ചട്ടവിരുദ്ധമായി മറ്റാവശ്യങ്ങൾക്ക് വിനിയോഗിച്ചോയെന്ന് കണ്ടെത്താൻ വിശദ അന്വേഷണം ആവശ്യമാണെന്ന് ഇ.ഡി. ഹൈക്കോടതിയെ അറിയിച്ചു. ലഭ്യമായ വിവരങ്ങളുടെ നിജസ്ഥിതിയറിയാനോ കൂടുതൽ വിവരങ്ങൾ അറിയാനോ ഏതെങ്കിലും വ്യക്തിയെ വിളിച്ചുവരുത്താനുള്ള അധികാരം ഇ.ഡിക്കുണ്ട്. ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ, മസാലബോണ്ട് വാങ്ങിയവരുടെ വിവരങ്ങൾ, ഇന്ത്യയ്ക്കു പുറത്തുള്ള ഇടപാടുകൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് സമൻസ് അയച്ചത്. ഇ.ഡിയുടെ സമൻസിനെ ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജിയിലായിരുന്നു വിശദീകരണം. ജസ്റ്റിസ് ടി.ആർ. രവി ഹർജി നാളെ വീണ്ടും പരിഗണിക്കും.

kakkanad