മാസപ്പടി കേസ്: വിജിലൻസ് കോടതി ഉത്തരവിനെതിരെയുള്ള മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

താൻ നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവിട്ടതെന്നാണ് കുഴൽനാടൻ ഹർജിയിൽ പറയുന്നത്. മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണമുന്നയിച്ചതുകൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും ഹർജിയിൽ പറയുന്നു

author-image
Greeshma Rakesh
Updated On
New Update
masapadi case

Veena Vijayan, Mathew Kuzhalnadan and Kerala CM Pinarayi Vijayan

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹ‍ർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന  വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മാത്യു കുഴൽനാടന്റെ റിവിഷൻ ഹർജിയിലെ  ആവശ്യം.

താൻ നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവിട്ടതെന്നാണ് കുഴൽനാടൻ ഹർജിയിൽ പറയുന്നത്. മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണമുന്നയിച്ചതുകൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും ഹർജിയിൽ പറയുന്നു. ഇക്കഴിഞ്ഞ മെയ് 6 ന് തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർ‍ജി തള്ളിയത്.

 

veena vijayan mathew kuzhalnadan kerala high court masapadi case