/kalakaumudi/media/media_files/2025/11/25/kanjavuu-2025-11-25-14-26-25.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്തെ പാറശാലയിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിൽ നിന്നും കാറിൽ കേരളത്തിലേക്ക് കടത്തിയ 51 കിലോ കഞ്ചാവ് പിടികൂടി.
വെള്ളനാട് സ്വദേശി ശരണിനെ കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.
ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
