അദാനിയുമായുള്ള വൈദ്യുതി കരാറിനു പിന്നില്‍ വന്‍അഴിമതി: ചെന്നിത്തല

എന്തുകൊണ്ട് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി വാങ്ങിയില്ല എന്നതിന്റെ കാരണം മന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

author-image
Prana
New Update
vi

സംസ്ഥാനത്തിന് ചെറിയ തുകയ്ക്ക് വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന കരാര്‍ റദ്ദാക്കി അദാനിയുമായി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടതില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്തുകൊണ്ട് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി വാങ്ങിയില്ല എന്നതിന്റെ കാരണം മന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കൊപ്പമാണോ അതോ ടീ കോം കമ്പനിക്കൊപ്പമാണോ എന്നതു വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനും നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷനും 4-5 രൂപ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് കെ.എസ്.ഇ.ബി. ഉന്നത നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളില്‍ വ്യക്തമാക്കിയതായാണ് അറിയുന്നത്. അങ്ങനെ ലഭ്യമാകുമെന്നിരിക്കെ 9-14 രൂപ നിരക്ക് നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയും കൊള്ളയുമാണു നടന്നിട്ടുള്ളത്. കുറഞ്ഞ നിരക്കില്‍ നല്‍കിയിരുന്ന കരാര്‍ റദ്ദാക്കിയതിനു പിന്നില്‍ അദാനി പവര്‍, ജിന്‍ഡാല്‍ തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളില്‍നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ വേണ്ടിയാണെന്ന എന്റെ ആരോപണം ശരിവയ്ക്കുന്നത് തന്നെയാണ്. ഇത് നടപ്പാക്കിയിരുന്നെങ്കില്‍ ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പിക്കേണ്ടി വരില്ലായിരുന്നു.
യൂണിറ്റൊന്നിന് 4.29 രൂപയുടെ ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയ ശേഷം 2024 ഏപ്രിലിലും മേയിലുമായി കൂടിയ നിരക്കില്‍ അദാനിക്കു മൂന്ന് ഹ്രസ്വകാല കരാര്‍ നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്ന് രമേശ് ആരോപിച്ചു. ദീര്‍ഘകാല കരാറിനു വേണ്ടി അദാനി തന്നെ നല്‍കിയ പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിലവില്‍ വിവാദം നടക്കുന്നതു കൊണ്ടു മാത്രമാണ് അദാനിയെ ദീര്‍ഘകാല പങ്കാളി ആക്കുന്നതില്‍നിന്നു സര്‍ക്കാര്‍ തല്‍ക്കാലം മാറി നില്‍ക്കുന്നത്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷനുമായി നടന്ന ചര്‍ച്ചകളുടെ വിവരം വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറാകണം. എന്തുകൊണ്ട് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി വാങ്ങിയില്ല എന്നതിന്റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മന്ത്രിക്കു ബാധ്യതയുണ്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ കുറഞ്ഞ നിരക്കിലുള്ള കരാര്‍ റദ്ദ് ചെയ്തതിന്റെ നാള്‍വഴി പരിശോധിച്ചാല്‍ അദാനി പവര്‍ കമ്പനി, ജിന്‍ഡാല്‍ പവര്‍ കമ്പനിയില്‍നിന്നു കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനായിരുന്നുവെന്ന് പകല്‍ പോലെ വ്യക്തമാണ്. ഈ കൊള്ളയ്ക്ക് കൂട്ടുനിന്ന സര്‍ക്കാരിനും കെ.എസ്.ഇ.ബിയ്ക്കുമെതിരെ ശക്തമായ സമരപരിപാടികളുമായി യു.ഡി.എഫ്. മുന്നോട്ടു പോകും. 
സ്മാര്‍ട്ട് സിറ്റി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും ടീകോമുമായി ഒപ്പുവെച്ച സ്മാര്‍ട്ട് സിറ്റി കരാറിന്റെ സെക്ഷന്‍ 7 സി പ്രകാരം ടീകോം കരാര്‍ ലംഘനം നടത്തുകയാണെങ്കില്‍ അവരുടെ മുഴുവന്‍ ആസ്തികളും പൂര്‍ണമായും പിടിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ട്. ഇതു നിലനില്‍ക്കെയാണ് ടീകോമിന് വന്‍തുക നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്-ചെന്നിത്തല പറഞ്ഞു.

 

ramesh chennithala KSEB power supply chief minister pinarayi vijayan