ക്രിസ്മസ് രാവില്‍ തിരുവനന്തപുരം കാട്ടാക്കടയില്‍ വന്‍ മോഷണം;60 പവൻ സ്വർണ്ണം കവർന്നു

 ബുധനാഴ്ച വൈകീട്ട് ആറിനും ഒമ്പതിനും ഇടയിലാണ് തൊഴുക്കൽ കോണം സ്വദേശി ഷൈൻ കുമാറിന്റെ വീട്ടിൽ മോഷണം നടന്നിരിക്കുന്നത്.അറുപത് പവൻ സ്വർണ്ണം കവർന്നു

author-image
Devina
New Update
moshanammmmmm

 തിരുവനന്തപുരം:  ക്രിസ്മസ് തലേന്ന് തിരുവനന്തപുരം കാട്ടാക്കടയിൽ വൻ മോഷണം.

 ബുധനാഴ്ച വൈകീട്ട് ആറിനും ഒമ്പതിനും ഇടയിലാണ് തൊഴുക്കൽ കോണം സ്വദേശി ഷൈൻ കുമാറിന്റെ വീട്ടിൽ മോഷണം നടന്നിരിക്കുന്നത് .

അറുപത് പവൻ സ്വർണ്ണം കവർന്നു.

ക്രിസ്മസ് ആഘോഷങ്ങൾക്കായി കുടുംബം പള്ളിയിൽ പോയ സമയത്തായിരുന്നു ഇത്തരത്തിൽ കവർച്ച നടന്നത്.

 വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്നാണ് നിഗമനം.

ഷൈൻ കുമാറിന്റെ ഭാര്യ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

കിടപ്പുമുറിയുടെ അലമാരയിൽ  സൂക്ഷിച്ചിരുന്ന കുട്ടികളുടെ ആഭരണങ്ങൾ ഉൾപ്പെടെയാണ് നഷ്ടപ്പെട്ടത്.

 ഷെനിന്റെ വിദേശത്തുള്ള സഹോദരിയുടെ ആഭരണങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു.

ഇതുൾപ്പെടെയാണ് മോഷണം പോയത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.