പ്രസവാവധി സ്ത്രീയുടെ അവകാശം;ഹൈക്കോടതി

പ്രസവാവധിയെ മറ്റ് അവധികൾപോലെ കണക്കിലെടുക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. പ്രസവാവധി അവകാശമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഇടപെടൽ.പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിൽ വ്യക്തമാക്കി

author-image
Devina
New Update
highcourt

കൊച്ചി: പ്രസവാവധിയെ മറ്റ് അവധികൾപോലെ കണക്കിലെടുക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. പ്രസവാവധി അവകാശമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഇടപെടൽ. പ്രസവാവധിയടക്കം ഒരു വർഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരിൽ മെഡിക്കൽ സയൻസിൽ ഉന്നതപഠനം തുടരാൻ അനുവദിക്കാത്തതിനെതിരായ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിൽ വ്യക്തമാക്കി.എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറായിരുന്നു ഹർജിക്കാരി. ഒരു വർഷത്തിലധികം തുടർച്ചയായി അവധിയെടുത്താൽ പഠനം തുടരാനാകില്ലെന്നാണ് ചട്ടം.

ഹർജിക്കാരി പഠനകാലയളവിൽ പ്രസവാവധി എടുത്തിരുന്നു. ഇതിനുപിന്നാലെ അർബുദത്തിന് ചികിത്സതേടേണ്ടിയും വന്നു. ഇതോടെ അവധി ഒരു വർഷത്തിലധികം നീണ്ടു. കോഴ്സ് തുടരാനാകില്ല എന്ന കാരണം ചൂണ്ടിക്കാട്ടി എൻബിഇഎംഎസ് അവധി അപേക്ഷ നിഷേധിച്ച സാഹചര്യത്തിലാണ് യുവതി കോടതിയെ സമീപിച്ചത്.