റിപ്പോർട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം

മേഖലയിൽ ആനയിറങ്ങിയതിന്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു.കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.

author-image
Greeshma Rakesh
Updated On
New Update
av-mukesh

മരിച്ച എ വി മുകേഷ് (34)

Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട് :പാലക്കാട്  കാട്ടാനയുടെ ആക്രമണത്തിൽ മാദ്ധ്യമ പ്രവർത്തകന് ദാരുണാന്ത്യം.മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻ എ വി മുകേഷ് (34) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്.

കൂടെയുണ്ടായിരുന്നവർ തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്.മേഖലയിൽ ആനയിറങ്ങിയതിന്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു സംഘം.കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.

കാട്ടാന പാഞ്ഞടുത്തതും മുകേഷും റിപ്പോർട്ടറും ഡ്രൈവറും ചിതറിയോടി. എന്നാൽ ഓടുന്നതിനിടെ മുകേഷ് കാലിടറി  നിലത്ത് വീഴുകയായിരുന്നു. തുടർന്നാണ് ആക്രമണമുണ്ടായത്. മുകേഷിന്റെ ഇടുപ്പിനാണ് പരിക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.മലപ്പുറം സ്വാദേശിയായ മുകേഷ് ഒരു വർഷമായി പാലക്കാടായിരുന്നു ജോലി ചെയ്തിരുന്നത്.

 

death wild elephant attack palakkadu av mukesh