/kalakaumudi/media/media_files/2025/09/11/issac-2025-09-11-15-12-56.jpeg)
തിരുവനന്തപുരം: ആറ് പേർക്ക് പുതുജീവൻ നൽകിയ വിട പറഞ്ഞ് ഐസക് ജോർജിനെക്കുറിച്ച് വൈകാരിക കുറിപ്പുമായി മന്ത്രി കെ.എൻ. ബാലഗോപാൽ. മുപ്പത്തി മൂന്നാമത്തെ വയസിൽ ഒരു യുവാവിന് ജീവിതത്തോട് വിടപറയേണ്ടി വരുക എന്നത് ദുഃഖകരമായ സംഗതിയാണ്. എന്നാൽ അദ്ദേഹവും കുടുംബവും സമൂഹത്തിന് വലിയൊരു മാതൃക കാണിച്ചുതരികയാണ്. കിംസ് ആശുപത്രിയിൽ നിന്നും എയർ ആംബുലൻസിൽ കൊച്ചിയിലെത്തുന്ന ഐസക്കിൻ്റെ ഹൃദയം ഇനിമുതൽ ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജിൻ എന്ന യുവാവിൻ്റെ ശരീരത്തിൽ ജീവൻ്റെ തുടിപ്പ് നിലനിർത്തും. കരൾ, വൃക്കകൾ, കണ്ണിൻ്റെ കോർണിയ എന്നിവ ദാനം ചെയ്യുകയാണ്. ഇതിലൂടെ 2 പേർക്ക് കാഴ്ചയുടെ വെളിച്ചവും നാലുപേർക്ക് പുതുജീവനും നൽകിക്കൊണ്ട് ഐസക്ക് ഹൃദയപൂർവം തൻ്റെ മഹത്തായ ജീവിതം തുടരും. ഡി.വൈ.എഫ്.ഐ യുടെ പത്തനാപുരം ബ്ലോക്ക് കമ്മിറ്റിയുടെ കീഴിൽ ഉള്ള വടകോട് യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു സ. ഐസക്ക് ജോർജ്ജ്. ഐസക്കിന് ആദരാഞ്ജലികൾ നേരുന്നതിനൊപ്പം അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി കുറിച്ചു.മന്ത്രിയുടെ കുറിപ്പിൻറെ പൂർണരൂപം
ഇക്കഴിഞ്ഞ അവിട്ടം ദിനത്തിലാണ് കൊട്ടാരക്കരയ്ക്കടുത്ത് തലവൂർ വടകോട് ചരുവിള ബഥേൽ വീട്ടിൽ പരേതനായ ജോർജിന്റെ മകൻ ശ്രീ ഐസക്ക് ജോർജിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. താൻ നടത്തുന്ന റെസ്റ്റോറൻ്റിന് മുന്നിലെ റോഡ് മുറിച്ച് കടക്കുമ്പോൾ അദ്ദേഹത്തെ ഒരു ബൈക്ക് വന്നിടിക്കുകയായിരുന്നു. ഇന്ന് കിംസ് ആശുപത്രിയിൽ അദ്ദേഹത്തിൻ്റെ മസ്തിഷ്കകമരണം സ്ഥിരീകരിക്കുമ്പോൾ ഐസക്ക് ജോർജ്ജ് മരിക്കുകയല്ല, ആറോളം മനുഷ്യർക്ക് പുതുജീവൻ നൽകിക്കൊണ്ട് അനശ്വരനാകുകയാണ് ചെയ്യുന്നത്.
മുപ്പത്തി മൂന്നാമത്തെ വയസിൽ ഒരു യുവാവിന് ജീവിതത്തോട് വിടപറയേണ്ടി വരുക എന്നത് ദുഃഖകരമായ സംഗതിയാണ്. എന്നാൽ അദ്ദേഹവും കുടുംബവും സമൂഹത്തിന് വലിയൊരു മാതൃക കാണിച്ചുതരികയാണ്.കിംസ് ആശുപത്രിയിൽ നിന്നും എയർ ആംബുലൻസിൽ കൊച്ചിയിലെത്തുന്ന ഐസക്കിൻ്റെ ഹൃദയം ഇനിമുതൽ ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജിൻ എന്ന യുവാവിൻ്റെ ശരീരത്തിൽ ജീവൻ്റെ തുടിപ്പ് നിലനിർത്തും. കരൾ, വൃക്കകൾ, കണ്ണിൻ്റെ കോർണിയ എന്നിവ ദാനം ചെയ്യുകയാണ്. ഇതിലൂടെ 2 പേർക്ക് കാഴ്ചയുടെ വെളിച്ചവും നാലുപേർക്ക് പുതുജീവനും നൽകിക്കൊണ്ട് ഐസക്ക് ഹൃദയപൂർവം തൻ്റെ മഹത്തായ ജീവിതം തുടരും.....
ഡി.വൈ.എഫ്.ഐ യുടെ പത്തനാപുരം ബ്ലോക്ക് കമ്മിറ്റിയുടെ കീഴിൽ ഉള്ള വടകോട് യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു സ. ഐസക്ക് ജോർജ്ജ്.....
ഐസക്കിന് ആദരാഞ്ജലികൾ നേരുന്നതിനൊപ്പം അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു...