മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരേ കേസെടുക്കണമെന്ന യദുവിന്റെ ഹർജി; വിധിപറയാൻ മാറ്റി കോടതി

ആര്യാ രാജേന്ദ്രനും എം.എൽ.എ. സച്ചിൻ ദേവിനുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് വിധി പറയാൻ മാറ്റിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്.

author-image
Greeshma Rakesh
Updated On
New Update
mayor-arya-rajendran-

mayor arya rajendran ksrtc driver yadu clash plea in tvm first class majistrates court

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ തർക്കത്തിന് പിന്നാലെ കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു സമർപ്പിച്ച ഹർജി കോടതി വിധി പറയാൻ മാറ്റി.ആര്യാ രാജേന്ദ്രനും എം.എൽ.എ. സച്ചിൻ ദേവിനുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് വിധി പറയാൻ മാറ്റിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്.'

സമാന ആവശ്യം ഉന്നയിച്ച് അഭിഭാഷകൻ ബൈജു നോയൽ സമർപ്പിച്ച ഹർജിയിൽ കോടതിനിർദേശപ്രകാരം കന്റോൺമെന്റ് പോലീസ് കേസ് എടുത്തിരുന്നു.ബൈജുവിന്റെ മൊഴി കന്റോൺമെന്റ് പോലീസ് രേഖപ്പെടുത്തും. കൂടുതൽ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനും പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ടെത്തിയും സാക്ഷിമൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് മേയറും എം.എൽ.എ.യും അടക്കം ആളുകളുടെ പേരിൽ കേസെടുത്തിട്ടുള്ളത്.യദുവിന്റെ പരാതിയിൽ കോടതി കേസെടുക്കാൻ നിർദേശിച്ചാൽ പുതിയ എഫ്.ഐ.ആർ. പൊലീസ് തയ്യാറാക്കും. ജോലി തടസ്സപ്പെടുത്തിയത് അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് യദുവിന്റെ ഹർജിയിലെ ആവശ്യം. 

ഏപ്രിൽ 27-ന് രാത്രി പത്തോടെ പാളയം സാഫല്യം കോംപ്ലക്‌സിനുസമീപം വെച്ചായിരുന്നു സംഭവം.മേയർ ആര്യാ രാജേന്ദ്രനുമായി തർക്കമുണ്ടായ ദിവസം കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു ഡ്രൈവിങ്ങിനിടയിൽ ഒരുമണിക്കൂറോളം മൊബൈലിൽ സംസാരിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂരിൽനിന്ന് സംഭവംനടന്ന പാളയത്ത് എത്തുന്നതുവരെ യദു പലപ്പോഴായി ഒരു മണിക്കൂറോളം ഫോൺ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് കെ.എസ്.ആർ.ടി.സി.ക്ക് റിപ്പോർട്ട് നൽകി.

 

SACHIN DEV MLA arya rajendran ksrtc driver clash ksrtc Mayor Arya Rajendran