/kalakaumudi/media/media_files/2025/07/21/whatsap-2025-07-21-19-27-28.jpeg)
കൊച്ചി : പെരുമ്പാവൂരിലെ ജയ് ഭാരത് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ജയ് ഭാരത് സ്‌കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ2023 ബാച്ചിന്റെ പാസിംഗ് ഔട്ട് സെറിമണി നടത്തി. കുസാറ്റ് മുൻ വൈസ് ചാൻസലറും പ്രശസ്ത വിദ്യാഭ്യാസശാസ്ത്രജ്ഞനുമായ പ്രൊഫ. (ഡോ.) മധുസൂദനൻ മുഖ്യാതിഥിയായിരുന്നു. ജയ് ഭാരത് ഗ്രൂപ്പ് മാനേജിംഗ് ട്രസ്റ്റിയായ എർ. എ.എം. ഖരീം അധ്യക്ഷത വഹിച്ചു. ഇ.എം.ഇ & എൻർജി ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ സഹദ് എ ഖരീം മുഖ്യപ്രഭാഷണം നടത്തി. ജയ് ഭാരത് മാനേജ്മെന്റ് സ്‌കൂൾ ഡയറക്ടർ ഡോ. പ്രദീപ് കുമാർ. ,കോളേജ് പ്രിൻസിപ്പൽ ഡോ. നിതീഷ് കെ.എൻ,ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റ് ഡോ. നീനു വിൽസൺ തുടങ്ങിയവർസംസാരിച്ചു.കോളേജിൽനിന്നും 82 വിദ്യാർത്ഥികളാണ് വിജയകരമായി എം.ബി.എപാസായത്. മികച്ച അക്കാദമിക് പ്രകടനത്തിനും ആക്ടിവിറ്റി ലീഡർഷിപ്പിനും പ്രത്യേക അവാർഡുകൾ വിതരണം ചെയ്തു.