ബണ്ണിനുള്ളില്‍ എംഡിഎംഎ ഒളിപ്പിച്ചുകടത്തി; യുവാക്കള്‍ പിടിയില്‍

ചങ്ങനാശ്ശേരി സ്വദേശികളായ അമ്പാടി ബിജു, ടിഎസ് അഖില്‍ എന്നിവരെയാണ് മയക്കുമരുന്നുമായി പോലീസ് പിടികൂടിയത്. ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

author-image
Prana
New Update
Drug
Listen to this article
0.75x1x1.5x
00:00/ 00:00

ബണ്ണിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തിയ യുവാക്കള്‍ പിടിയില്‍. ചങ്ങനാശ്ശേരി സ്വദേശികളായ അമ്പാടി ബിജു, ടിഎസ് അഖില്‍ എന്നിവരെയാണ് മയക്കുമരുന്നുമായി പോലീസ് പിടികൂടിയത്. ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ബെംഗളൂരുവില്‍നിന്ന് ബസില്‍ പ്രതികള്‍ മയക്കുമരുന്ന് കടത്തുന്നുവെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിന് സമീപത്തുനിന്ന് ലഹരി വിരുദ്ധ സ്‌ക്വാഡും ചങ്ങനാശ്ശേരി പോലീസും പ്രതികളെ കസ്റ്റഡിയിലെടുത്തു. 20 ഗ്രാം എംഡിഎയാണ് ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്.

drugs MDMA Arrest