വയനാട്ടില്‍ വന്‍ ലഹരി വേട്ട;50 ലക്ഷം രൂപയുടെ 380 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട.

author-image
Subi
New Update
young

കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ ലഹരി വേട്ട.ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ എക്‌സൈസ് പിടിച്ചെടുത്തു. സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഖില്‍, സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.

 

ഇവരില്‍നിന്ന് 50 ലക്ഷം രൂപയോളം വില വരുന്ന 380 ഗ്രാം എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു എംഡിഎംഎയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

MDMA wayanad